Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Staff Quarters

Kottayam

മെ​ഡി​. കോ​ള​ജ് ജീ​വ​ന​ക്കാ​രു​ടെ ക്വാ​ർ​ട്ടേ​ഴ്സി​ന് അ​വ​ഗ​ണ​ന

ഗാ​ന്ധി​ന​ഗ​ർ: കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​ലെ ന​ഴ്സിം​ഗ് അ​സി​സ്റ്റ​ന്‍റ്, ഹോ​സ്പി​റ്റ​ൽ അ​റ്റ​ൻ​ഡ​ർ തു​ട​ങ്ങി​യ ജീ​വ​ന​ക്കാ​ർ താ​മ​സി​ക്കു​ന്ന ക്വാ​ർ​ട്ടേ​ഴ്സി​ൽ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്താ​ൻ വൈ​കു​ന്ന​തി​ൽ വ​ലി​യ പ്ര​തി​ഷേ​ധം. വി​വി​ധ പ​ദ്ധ​തി​ക​ൾ16ന് ​മു​ഖ്യ​മ​ന്ത്രി ഉ​ദ്ഘാ​ട​നം ചെ​യ്യാ​നി​രി​ക്കേയാ​ണ് ജീ​വ​ന​ക്കാ​രു​ടെ പ്ര​തി​ഷേ​ധം ക​ന​ത്ത​ത്. ന​ഴ്സിം​ഗ് അ​സി​സ്റ്റ​ന്‍റ്, ഹോ​സ്പി​റ്റ​ൽ അ​റ്റ​ൻ​ഡ​ർ വി​ഭാ​ഗ​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​ർ താ​മ​സി​ക്കു​ന്ന ചാ​ത്തു​ണ്ണിപ്പാ​റ ഭാ​ഗ​ത്തു​ള്ള ജി ​ടൈ​പ്പ് ക്വാർ​ട്ടേ​ഴ്സാ​ണ് അ​പ​ക​ടാ​വ​സ്ഥ​യി​ലു​ള്ള​ത്.

വ​ർ​ഷ​ങ്ങ​ളു​ടെ പ​ഴ​ക്ക​മു​ള്ള 34 ക്വാ​ർ​ട്ടേ​ഴ്സു​ക​ളാ​ണ് ഇ​വി​ടെ​യു​ള്ള​ത്. ജീ​വ​ന​ക്കാ​ർ​ക്കൊ​പ്പം കു​ട്ടി​ക​ളും പ്രാ​യ​മാ​യ മാ​താ​പി​താ​ക്ക​ളു​മു​ണ്ട്. എ​ന്നാ​ൽ, ബ​ല​ക്ഷ​യം വ​ന്ന കെ​ട്ടി​ട​ത്തി​ൽ വ​ലി​യ ശോ​ച്യാ​വ​സ്ഥ​യ്ക്ക് ന​ടു​വി​ലാ​ണ് ജീ​വ​ന​ക്കാ​രും കു​ടും​ബാം​ഗ​ങ്ങ​ളും താ​മ​സി​ക്കു​ന്ന​ത്.

ക്വാ​ർ​ട്ടേ​ഴ്സി​ന്‍റെ ശോ​ച്യാ​വ​സ്ഥ സം​ബ​ന്ധി​ച്ച് ജീ​വ​ന​ക്കാ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് പ്രി​ൻ​സി​പ്പ​ലി​നും പിഡ​ബ്ല്യു​ഡി അ​ധി​കൃ​ത​ർ​ക്കും നി​വേ​ദ​നം ന​ൽ​കി​യി​രു​ന്ന​താ​ണ്.
എ​ന്നാ​ൽ, ഇ​തു​വ​രെ ന​ട​പ​ടി​യി​ല്ല. ക്വാർ​ട്ടേ​ഴ്സി​ലെ ഇ​ല​ക്‌​ട്രി​ക് വ​യ​റിം​ഗ് ത​ക​ർ​ന്ന​നി​ല​യി​ലാ​ണ്. സ്വി​ച്ച് ബോ​ർ​ഡ് പൊ​ട്ടി​പ്പൊ​ളി​ഞ്ഞ് തൂ​ങ്ങി​ക്കി​ട​ക്കു​ന്നു. ഇ​തു വ​ലി​യ അ​പ​ക​ടഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്നു​ണ്ട്.

മു​റി​ക​ളു​ടെ ത​റ​യും സീ​ലിം​ഗു​മെ​ല്ലാം പൊ​ട്ടി​പ്പൊ​ളി​ഞ്ഞു. ഇ​തി​നു പു​റ​മേ അ​ടു​ക്ക​ള​യും ശു​ചി​മു​റി​യും പൊ​ട്ടി​പ്പൊ​ളി​ഞ്ഞ് കി​ട​ക്കു​ക​യാ​ണ്. പ​ല ശു​ചി​മു​റി​ക​ളും പൊ​ട്ടി​യൊ​ലി​ക്കാ​ൻ തു​ട​ങ്ങി​ട്ട് ഏ​റെ​നാ​ളാ​യി. ദു​ർ​ഗ​ന്ധം സ​ഹി​ച്ചാ​ണ് ഇ​വി​ടെ​യു​ള്ള​വ​രു​ടെ താ​മ​സം. ഒ​ട്ടു​മി​ക്ക ക്വാർ​ട്ടേ​ഴ്സും ചോ​രു​ന്ന​തും ജ​ന​ൽ​പ്പാ​ളി​ക​ൾ ത​ക​ർ​ന്നു ജ​ന​ൽ​ക്ക​മ്പി​ക​ൾ തു​രു​മ്പ് പി​ടി​ച്ച സാ​ഹ​ച​ര്യ​ത്തി​ലു​മാ​ണ്. ഇ​ക്കൂ​ട്ട​ത്തി​ൽ ഉ​പ​യോ​ഗി​ക്കാ​തെ കി​ട​ക്കു​ന്ന ക്വാർ​ട്ടേ​ഴ്സു​മു​ണ്ട്.

ഇ​വി​ട​ത്തെ റോ​ഡി​ൽ കു​ണ്ടും​കു​ഴി​യും നി​റ​ഞ്ഞി​രി​ക്കു​ന്നു. ക്വാർ​ട്ടേ​ഴ്സി​ൽ മെ​യി​ന്‍റ​ന​ൻ​സും പെ​യി​ന്‍റിം​ഗും ന​ട​ന്നി​ട്ടു വ​ർ​ഷ​ങ്ങ​ളാ​യി. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ കെ​ട്ടി​ടം ഇ​ടി​ഞ്ഞുവീ​ണ് വീ​ട്ട​മ്മ മ​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ കാ​ല​പ്പ​ഴ​ക്കം ചെ​ന്ന ക്വാ​ർ​ട്ടേ​ഴ്സി​ൽ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തു​മെ​ന്നാ​ണ് ജീ​വ​ന​ക്കാ​ർ ക​രു​തി​യി​രു​ന്ന​ത്.
എ​ന്നാ​ൽ ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​ർ ജീ​വ​ന​ക്കാ​രു​ടെ ആ​വ​ശ്യ​ത്തെ അ​വ​ഗ​ണി​ക്കു​ക​യാ​യി​രു​ന്നു

Latest News

Corehub Up